കെഎസ്ആര്‍ടിസി വീണ്ടും യൂനിയനുകളുടെ പിടിയില്‍
ആദ്യപടിയായി തച്ചങ്കരി നടപ്പാക്കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഇല്ലാതാക്കാനാണ് ശ്രമം. ഇന്ന് ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ യൂനിയന്‍കാര്‍ ബസ്സില്‍നിന്നും ഇറക്കിവിട്ടു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ജോലിക്കെത്തിയ ഡ്രൈവറെയാണ് ഇറക്കിവിട്ടത്. തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നും നീക്കിയതിന് പിന്നാലെയാണ് യൂനിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്.

തിരുവനന്തപുരം: എംഡിയായിരിക്കെ ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ അട്ടിമറിക്കാന്‍ യൂനിയനുകള്‍ നീക്കം തുടങ്ങി. ആദ്യപടിയായി തച്ചങ്കരി നടപ്പാക്കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഇല്ലാതാക്കാനാണ് ശ്രമം. ഇന്ന് ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ യൂനിയന്‍കാര്‍ ബസ്സില്‍നിന്നും ഇറക്കിവിട്ടു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ജോലിക്കെത്തിയ ഡ്രൈവറെയാണ് ഇറക്കിവിട്ടത്. തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നും നീക്കിയതിന് പിന്നാലെയാണ് യൂനിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്.
എട്ട് മണിക്കൂറില്‍താഴെ റണ്ണിങ് ടൈമുള്ള സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ആവശ്യമില്ലെന്ന് പറഞ്ഞ് ഒരുവിഭാഗം കണ്ടക്ടര്‍മാരാണ് തിരുവനന്തപുരം- പാലക്കാട് റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ ജിനോയെ ഇറക്കിവിട്ടത്. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കി. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നേരത്തെ, ദീര്‍ഘദൂര സര്‍വീസുകളില്‍ അപകടം പതിവായതും എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സര്‍വീസുകള്‍ പതിവായി മുടങ്ങിയതും പരിഗണിച്ചായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തച്ചങ്കരി തീരുമാനിച്ചത്. എട്ടുമണിക്കൂറില്‍ കൂടുതലുള്ള ദീര്‍ഘദൂര സര്‍വീസുകളിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നേരത്തെ നടപ്പാക്കിയിരുന്നത്.
തച്ചങ്കരി എംഡിയായതോടെ ഇത് കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളിലേക്ക് വ്യാപിപ്പിച്ചു. ഇതില്‍ തൊഴിലാളി യൂനിയനുകള്‍ക്കും ഒരുവിഭാഗം ജീവനക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ഇന്ന് കണ്ടക്ടറെ തടഞ്ഞതില്‍ പങ്കില്ലെന്നാണ് തൊഴിലാളി യൂനിയനുകളുടെ വിശദീകരണം. സംഭവത്തില്‍ ഡിടിഒയോട് റിപോര്‍ട്ട് തേടിയതായി മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. യൂനിയനുകള്‍ പ്രകോപനപരമായി ഇടപെടാന്‍ പാടില്ലായിരുന്നു. ജീവനക്കാരനെ ഇറക്കിവിട്ടതില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് ജനുവരി 21 മുതല്‍ നടപ്പാക്കിത്തുടങ്ങിയെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT