Latest News

മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി

മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി
X

ന്യൂഡല്‍ഹി: മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി. അനുമതി നിഷേധിക്കുന്നുവെന്ന അറിയിപ്പില്‍ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാസാക്കിയ ബില്ലാണിത്. അന്ന് ഗവര്‍ണറായിരുന്ന ജസ്റ്റിസ് പി സദാശിവമാണ് ബില്ല് രാഷ്ട്രപതിക്ക് അയച്ചത്.

എന്നാല്‍ ബില്ല്, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുമെന്നും ബില്ലിലെ വ്യവസ്ഥകള്‍ കേന്ദ്ര ഭാഷാനിയമത്തിന് വിരുദ്ധമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം പരിമിതപ്പെടുത്തുന്നതാണോ ബില്ലെന്ന് പരിശോധിച്ച് തീരുമാനമെടുക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍ ബില്ല് രാഷ്ട്രപതിക്ക് അയച്ചത്.

Next Story

RELATED STORIES

Share it