Latest News

എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷംപേര്‍ പുറത്ത്

പേരുകള്‍ പരിശോധിക്കാം

എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷംപേര്‍ പുറത്ത്
X

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 24,08,503 വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്തായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ യു ഖേല്‍കര്‍ അറിയിച്ചു. 8.65 ശതമാനം വോട്ടര്‍മാരെ നീക്കം ചെയ്തു. 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേര്‍ക്കാണ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തത്. ഇതില്‍ 2.54 കോടി പേര്‍ ഫോം പൂരിപ്പിച്ച് തിരികെയേല്‍പിച്ചു. 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് കമീഷന്റെ വിലയിരുത്തല്‍. ഇവരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2.54 കോടി പേരുടെ പട്ടികയാണ് കരടിലുണ്ടാവുക. കണ്ടെത്താനാകാത്ത 24 ലക്ഷം പേരുടെ പട്ടിക അനുബന്ധമായുണ്ടാകും.

2,78,50,856 ആയിരുന്നു വോട്ടര്‍മാര്‍. 2,54,42,352 എന്യൂമറേഷന്‍ ഫോം തിരികെ ലഭിച്ചു. 91.35% പൂരിപ്പിച്ച് ലഭിച്ചു. 8.65%, അഥവാ 24,80,503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 6,49,885. കണ്ടെത്താനുള്ളവര്‍ 6,45,548. നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം ആരംഭിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പേരുകള്‍ പരിശോധിക്കാന്‍ തിഞ്ഞെടുപ്പ് കമ്മീഷന്റെ ബെബ്‌സൈറ്റ് voters.eci govt.in സന്ദര്‍ശിക്കാം. ജനുവരി 22 വരെ പരാതികള്‍ അറിയിക്കാം.

Next Story

RELATED STORIES

Share it