Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ്; പുനസംഘടന തിരഞ്ഞെടുപ്പിന് ശേഷം

എറണാകുളത്ത് 29ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തിന്റേയും ഫെബ്രുവരി 3 മുതല്‍ കെപിസിസി പ്രസിഡന്റ് നയിക്കുന്ന പ്രചരണ ജാഥയുടേയും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ നേതൃയോഗങ്ങള്‍ 18നു അരംഭിക്കും.

സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ്; പുനസംഘടന തിരഞ്ഞെടുപ്പിന് ശേഷം
X

ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കെപിസിസിയില്‍ പുനസംഘടന നടത്തിയാല്‍ മതിയെന്ന് തീരുമാനം. സംസ്ഥാനത്തെ നേതാക്കളുമായി എഐസിസി നേതൃത്വം ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തിരക്കിട്ട് പുനസംഘടന നടത്തിയാല്‍ ഗ്രൂപ്പുകളില്‍ ഭിന്നത രൂക്ഷമാവുമെന്നും അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. ഫെബ്രുവരി 20നു മുമ്പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സംഘടന ചുമതലയുള്ളവര്‍ മല്‍സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാഥമിക ചര്‍ച്ചയ്ക്കായാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംഎല്‍എ എന്നിവരാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ കണ്ടത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള സമിതികള്‍ രൂപീകരിക്കാന്‍ നേരത്തെ ധാരണയായിരുന്നു. പ്രചാരണം, ഏകോപനം, സ്ഥാനാര്‍ഥി നിര്‍ണയം, മാധ്യമ കമ്മിറ്റികള്‍ എന്നിവയിലേക്ക് കെപിസിസി തയാറാക്കിയ പട്ടിക ഹൈക്കമാന്റ് അംഗീകരിച്ചു. വിദേശപര്യടനത്തിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിരികെയെത്തിയ ശേഷം സമിതികളുടെ പ്രഖ്യാപനം നടത്താനും തീരുമാനമായി.

നാളത്തെ യുഡിഎഫ് യോഗത്തില്‍ സീറ്റുവിഭജനം സംബന്ധിച്ച് ധാരണയാവും. ഇതിനുശേഷം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോവും. അതേസമയം, പാര്‍ലമെന്റ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ രണ്ടാംഘട്ട ജില്ലാ പര്യടനം ഈമാസം 24ന് ആരംഭിക്കുമെന്ന് കെപിസിസി വര്‍ക്കിങഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. 24ന് രാവിലെ 10ന് തിരുവനന്തപുരം, വൈകീട്ട് 3ന് കൊല്ലം, 25ന് രാവിലെ 10ന് പത്തനംതിട്ട, വൈകിട്ട് 3ന് കോട്ടയം, 26ന് രാവിലെ 10ന് ആലപ്പുഴ, വൈകിട്ട് 3ന് എറണാകുളം എന്നിങ്ങനെയാണ് പര്യടനം. ജില്ലാ കോണ്‍ഗ്രസ് യോഗത്തിനു ശേഷം മുകുള്‍ വാസ്നിക് നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തും.

ജനുവരി 29ന് എറണാകുളത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തിന്റേയും ഫെബ്രുവരി 3 മുതല്‍ കെപിസിസി പ്രസിഡന്റ് നയിക്കുന്ന പ്രചരണ ജാഥയുടേയും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ നേതൃയോഗങ്ങള്‍ 18നു അരംഭിക്കും.


Next Story

RELATED STORIES

Share it