Kerala

ചികില്‍സാ പിഴവിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണം: വിദഗ്ധസംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണവും റിപോര്‍ട്ടും നിഷ്പക്ഷവും സത്യസന്ധമാവാന്‍ അനേ്വഷണസംഘം പ്രതേ്യകം ശ്രദ്ധിക്കണം. ബന്ധപ്പെട്ട ആശുപത്രികളിലെ രേഖകള്‍ പരിശോധിച്ചും പരാതിക്കാരനെയും ബന്ധപ്പെട്ട ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സാക്ഷികളെയും വിസ്തരിച്ചും വേണം അനേ്വഷണം നടത്തേണ്ടത്.

ചികില്‍സാ പിഴവിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണം: വിദഗ്ധസംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കോട്ടയം: കുറവിലങ്ങാട് താലൂക്കാശുപത്രിയിലെ ചികില്‍സാ പിഴവിനെത്തുടര്‍ന്ന് നീന ശ്രീകാന്ത് എന്ന പെണ്‍കുട്ടി മരിച്ച സംഭവം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെക്കൊണ്ട് വിശദമായി അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണവും റിപോര്‍ട്ടും നിഷ്പക്ഷവും സത്യസന്ധമാവാന്‍ അന്വേഷണസംഘം പ്രതേ്യകം ശ്രദ്ധിക്കണം. ബന്ധപ്പെട്ട ആശുപത്രികളിലെ രേഖകള്‍ പരിശോധിച്ചും പരാതിക്കാരനെയും ബന്ധപ്പെട്ട ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സാക്ഷികളെയും വിസ്തരിച്ചും വേണം അനേ്വഷണം നടത്തേണ്ടത്.

അന്വേഷണ റിപോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മെയ് 25 നകം കമ്മീഷന്‍ ഓഫിസില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. മീനച്ചില്‍ കാണക്കാരി വെമ്പള്ളി സ്വദേശി ശ്രീകാന്ത് മാത്യു നല്‍കിയ പരാതിയിലാണ് നടപടി. ശ്രീകാന്തിന്റെ മകള്‍ നീന ശ്രീകാന്ത് 2018 ആഗസ്ത് 18 നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. 18 ന് രാവിലെ ഛര്‍ദിലിനെ തുടര്‍ന്നാണ് നീനയെ കുറവിലങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ രോഗിയെ പരിശോധിച്ച് ഡ്രിപ്പിട്ടു. ഇതിനിടയില്‍ കുഞ്ഞിന് പനികൂടി. കുട്ടിയുടെ വായില്‍നിന്ന് നുരയും പതയും വന്നിട്ടും ഡ്യൂട്ടി ഡോക്ടറോ നഴ്‌സുമാരോ തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. മകളുടെ ജീവന്‍ നഷ്ടപ്പെട്ട വിവരം അവിടെ നിന്നാണ് പിതാവറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസറില്‍നിന്നും കമ്മീഷന്‍ റിപോര്‍ട്ട് വാങ്ങി. പനിയുണ്ടെന്ന് അറിയിച്ചപ്പോള്‍ അത്യാഹിത വിഭാഗത്തിലെ തിരക്ക് കാരണമാണ് പരിശോധിക്കാതിരുന്നതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി റിപോര്‍ട്ടില്‍ പറയുന്നു. നീനയുടെ മരണത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ചികില്‍സാ പിഴവുണ്ടായതായി കാണുന്നില്ലെന്നും റിപോര്‍ട്ടിലുണ്ട്. നീനയുടെ ജീവന്‍ നഷ്ടമായ വിവരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് തന്നെ അറിയിച്ചതെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കുറവിലങ്ങാട് താലൂക്കാശുപത്രിക്ക് പുറമെ കോട്ടയം മെഡിക്കല്‍ കോളജിലും അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it