Kerala

കൂടത്തായി കൊലപാതക പരമ്പര: അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും

മുഖ്യപ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നല്‍കുന്നത്. താമരശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുന്നത്.

കൂടത്തായി കൊലപാതക പരമ്പര: അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും
X

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. മുഖ്യപ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നല്‍കുന്നത്. താമരശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുന്നത്. നായയെ കൊല്ലാനുപയോഗിക്കുന്ന ഡോഗ് കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയെ കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. ജോളി മാത്രമാണ് കേസിലെ പ്രതി.

2012 ആഗസ്ത് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.

മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതി. കൂടത്തായിയില്‍പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ്, അന്നമ്മ, റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, മകള്‍ അല്‍ഫൈന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേകം കുറ്റപത്രങ്ങളാണ് പോലിസ് തയ്യാറാക്കിയത്. ഇതിനകം അഞ്ച് കേസുകളിലെ കുറ്റപത്രങ്ങള്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചുകഴിഞ്ഞു.

Next Story

RELATED STORIES

Share it