Kerala

ആര്‍എസ്എസ്സിന്റെ കലാപ നീക്കം രാജ്യദ്രോഹം: കോടിയേരി

സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചതിന് ഹര്‍ത്താല്‍ നടത്തുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. ഇന്ത്യന്‍ ഭരണഘടനയോടുള്ള അവിശ്വാസപ്രഖ്യാപനമാണിത്.

ആര്‍എസ്എസ്സിന്റെ കലാപ നീക്കം രാജ്യദ്രോഹം: കോടിയേരി
X

തിരുവനന്തപുരം: ഭരണഘടന അനുശാസിക്കും പ്രകാരമാണ് സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനാനുമതി സുപ്രീംകോടതി ഭരണഘടന ബഞ്ച് അനുവദിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുപ്രകാരം അയ്യപ്പദര്‍ശനം നടത്താന്‍ പോലിസും സര്‍ക്കാരും സംരക്ഷണം നല്‍കിയതിലൂടെ നിയമപരമായ കടമ നിറവേറ്റുകയായിരുന്നു.

സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതിന് നാട്ടില്‍ കലാപവും അക്രമവും കെട്ടഴിച്ചുവിടുന്ന സംഘപരിവാര്‍ നടപടി പ്രാകൃതവും രാജ്യദ്രോഹവുമാണ്്. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചതിന് ഹര്‍ത്താല്‍ നടത്തുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. ഇന്ത്യന്‍ ഭരണഘടനയോടുള്ള അവിശ്വാസപ്രഖ്യാപനമാണിത്. ഒരു സ്ത്രീയേയും ശബരിമലയില്‍ കയറ്റില്ലെന്ന് പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയ സംഘപരിവാറിന് അതിന് കഴിയാതെ വന്നതിലുളള ജാള്യത മറയ്ക്കാനാണ് വ്യാപകമായ അക്രമം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സമാധാന ജീവിതം തകര്‍ക്കാനുള്ള ഈ നീക്കത്തെ ഒറ്റപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് കോടിയേരി അഭ്യര്‍ഥിച്ചു.


Next Story

RELATED STORIES

Share it