ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

പാർട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവി എന്ന കാര്യം ആരിഫ് മുഹമ്മദ് ഖാന്‍ മറക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രീതിക്കുവേണ്ടി കേരള ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്നും കോടിയേരി പറഞ്ഞു.


പാർട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതും സുപ്രീം കോടതിയെ സമീപിച്ചതും ഭരണഘടനാനുസൃതമായ നടപടികളാണെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top