ഹര്‍ത്താലിലെ അക്രമങ്ങള്‍ ആസൂത്രിതമെന്ന് കോടിയേരി
സിപിഎമ്മിന്റെ 20 പാര്‍ട്ടി ഓഫിസുകളാണ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. കേരളത്തില്‍ ആര്‍എസ്എസ്സിന്റെ ഒരു കലാപശ്രമവും നടക്കില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങള്‍ ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ 20 പാര്‍ട്ടി ഓഫിസുകളാണ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. കേരളത്തില്‍ ആര്‍എസ്എസ്സിന്റെ ഒരു കലാപശ്രമവും നടക്കില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപിയും ആര്‍എസ്എസ്സും സ്ത്രീകളെ ഭയപ്പെട്ടുതുടങ്ങി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ല. ദര്‍ശനം നടത്താന്‍ തയ്യാറായെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതിയിലെ റിവ്യൂ ഹരജിയില്‍ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നടത്തിവരുന്ന സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മുത്ത്വലാഖ് വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ട കാര്യമില്ല. മുസ്്‌ലിം സമുദായത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഓര്‍ഡിനന്‍സിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. നിലവിലെ സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റുകയാണ് ബിജെപി സര്‍ക്കാര്‍. മുത്ത്വലാഖ് തുടരാന്‍ പാടില്ലെന്ന് ആദ്യം പറഞ്ഞത് സിപിഎമ്മാണ്. അതിന്റെ പേരില്‍ സിപിഎം ശരീഅത്തിനെതിരാണെന്ന തരത്തില്‍ പ്രചാരണമുണ്ടായെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT