Kerala

പത്തടിപ്പാലത്ത പില്ലറിന്റെ അടിത്തറ ബലപ്പെടുത്തിയെന്ന് കെ എം ആര്‍ എല്‍;ആലുവ-പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ്

പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിംഗ് നടത്തി ട്രയിന്‍ യാത്ര പരിശോധനയും വേഗ പരിശോധനയും നടത്തിയശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയതെന്നും കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു

പത്തടിപ്പാലത്ത പില്ലറിന്റെ അടിത്തറ ബലപ്പെടുത്തിയെന്ന് കെ എം ആര്‍ എല്‍;ആലുവ-പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ്
X

കൊച്ചി: പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതിനാല്‍ ആലുവ-പത്തടിപ്പാലം റൂട്ടില്‍ ഇന്നുമുതല്‍ സാധാരണ നിലയില്‍ മെട്രോ സര്‍വീസ് ആരംഭിച്ചതായി കെഎംആര്‍ എല്‍.ഇന്ന് മുതല്‍ ഏഴര മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടുന്നത്. നേരത്തെ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്നത്.

ഈ ഭാഗത്ത് ഇരു ട്രാക്കുകളും ഗതാഗതത്തിന് ഉപയോഗിച്ചുതുടങ്ങിയതോടെ ആലുവ -പേട്ട റൂട്ടില്‍ തിങ്കള്‍ മുതല്‍ ശനിവരെ തിരക്കുള്ള സമയങ്ങളില്‍ 7.30 മിനിറ്റും മറ്റ് സമയങ്ങളില്‍ 8.30 മിനിറ്റും ഇടവിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗ നിയന്ത്രണം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു.

നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിംഗ് നടത്തി ട്രയിന്‍ യാത്ര പരിശോധനയും വേഗ പരിശോധനയും നടത്തിയശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയതെന്നും കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it