Kerala

75വയസ് കഴിഞ്ഞവര്‍ക്ക് കൊച്ചി മെട്രോയില്‍ 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര

നാളെ മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരും.75 വയസ് കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം.മെട്രോ സ്‌റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിക്കണം

75വയസ് കഴിഞ്ഞവര്‍ക്ക് കൊച്ചി മെട്രോയില്‍ 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര
X

കൊച്ചി: 75 വയസ് കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും കൊച്ചി മെട്രോയില്‍ 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാമെന്ന് കെഎംആര്‍എല്‍.കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്ന 75 വയസുകഴിഞ്ഞവര്‍ മെട്രോ സ്‌റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. നാളെ മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

പ്രായമായവര്‍ക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി മെട്രോയില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റും എസ്‌കലേറ്ററും സദാസമയവും ലഭ്യമാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി എല്ലാ സ്‌റ്റേഷനുകളിലും വീല്‍ചെയറും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it