Kerala

കൊച്ചി മരട് ഫ്‌ളാറ്റ്: ഉടമകളെ തെരുവിലെറിയാതെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് എസ്ഡിപിഐ

പൊളിക്കാനാണ് തീരുമാനമെങ്കില്‍ നാല് ഫ്‌ളാറ്റുകളിലെ നാനൂറോളം വരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാതെ കെട്ടിടം പൊളിക്കാന്‍ ശ്രമിക്കുന്നത് പൗരന്റെ മൗലികാവകാശലംഘനമാണ്. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിശബ്ദത ക്രൂരവും അഴിമതിക്കാരായ അന്നത്തെ ഭരണപക്ഷത്തെ സഹായിക്കുന്നതുമാണ്.

കൊച്ചി മരട് ഫ്‌ളാറ്റ്: ഉടമകളെ തെരുവിലെറിയാതെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് എസ്ഡിപിഐ
X

കൊച്ചി: മരടിലെ ചതിക്കപ്പെട്ട ഫ്‌ളാറ്റ് ഉടമകളെ തെരുവിലെറിയാതെ നിയമം നടപ്പാക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്. അഴിമതിയും നിയമലംഘനവും നടത്തിയ കെട്ടിടനിര്‍മാതാക്കളെയും അനുമതി കൊടുത്ത ഉദ്യോഗസ്ഥ, രാഷ്ട്രീയനേതാക്കളെയുമാണ് യഥാര്‍ഥത്തില്‍ സുപ്രിംകോടതി ശിക്ഷിക്കേണ്ടിയിരുന്നത്. അതിന് പകരം യഥാര്‍ഥപ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയുമാണ് ഇപ്പോള്‍ ചെയ്തത്. തീരദേശനിയന്ത്രണ മേഖലാചട്ടം (സിആര്‍സെഡ്) ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ നിലനിര്‍ത്തണമോയെന്ന് സുപ്രിംകോടതി തീരുമാനിക്കട്ടെ.

പൊളിക്കാനാണ് തീരുമാനമെങ്കില്‍ നാല് ഫ്‌ളാറ്റുകളിലെ നാനൂറോളം വരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാതെ കെട്ടിടം പൊളിക്കാന്‍ ശ്രമിക്കുന്നത് പൗരന്റെ മൗലികാവകാശലംഘനമാണ്. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിശബ്ദത ക്രൂരവും അഴിമതിക്കാരായ അന്നത്തെ ഭരണപക്ഷത്തെ സഹായിക്കുന്നതുമാണ്. ഫ്‌ളാറ്റ്‌ കേസില്‍ സുപ്രിംകോടതിയില്‍നിന്ന് അര്‍ധനീതിയല്ല കേരളം പ്രതീക്ഷിക്കുന്നത്, സമഗ്രമായ സമ്പൂര്‍ണനീതിയാണെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. യോഗത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. അജ്മല്‍ കെ മുജീബ്, ഷീബ സഗീര്‍, വി എം ഫൈസല്‍, ബാബു വേങ്ങൂര്‍, സുധീര്‍ ഏലൂക്കര, ലത്തീഫ് കോമ്പാറ പങ്കെടുത്തു.

Next Story

RELATED STORIES

Share it