Ernakulam

കൊച്ചി പുല്ലേപ്പടിയില്‍ ആക്രിക്കടയില്‍ തീപ്പിടിത്തം

കൊച്ചി പുല്ലേപ്പടിയില്‍ ആക്രിക്കടയില്‍ തീപ്പിടിത്തം
X

കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ആക്രി വസ്തുക്കള്‍ ശേഖരിക്കുന്ന കടയില്‍ വന്‍ തീപ്പിടിത്തം. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. വൈകുന്നേരം നാലരയോടു കൂടിയാണ് വ്യാപകമായ രീതിയില്‍ തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപത്ത് വെല്‍ഡിങ് ജോലികള്‍ ചെയ്യുന്ന കടയില്‍ നിന്ന് തീപ്പൊരികള്‍ തെറിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

സമീപത്ത് തന്നെ നിരവധി കടകളും അപ്പാര്‍ട്ട്‌മെന്റുകളും ഉള്ളതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ വലിയ പരിഭ്രാന്തി ഉയര്‍ന്നെങ്കിലും ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it