- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട ; ഐടി കമ്പനി മാനേജരടക്കം ഏഴു പേര് പിടിയില്‍
കൊല്ലം സ്വദേശി ജിഹാദ് ബഷീര്‍(30),കൊല്ലം ഇടവെട്ടം സ്വദേശിനി അനിലാ രവീന്ദ്രന്(29),നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ ബേബി(25)മയക്കു മരുന്ന് ഉപയോഗിക്കുന്നതിനായി എത്തിയിരുന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശിനിയായ രമ്യ വിമല്‍(23),മനക്കപ്പടി സ്വദേശി അര്‍ജിത്ത് ഏയ്ഞ്ചല്‍(24),ഗുരുവായൂര്‍,തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്(24),നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ(24) എന്നിവരാണ് തൃക്കാക്കര പോലിസിന്റെയും, കൊച്ചി സിറ്റി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്
കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട.ഐടി കമ്പനി മാനേജരടക്കം ഏഴു പേര് പിടിയിലായി. സംസ്ഥാനത്തിന് വെളിയില്‍ നിന്നും മയക്കു മരുന്ന് എത്തിച്ച് വിതരണം നടത്തി വന്നിരുന്ന കൊല്ലം സ്വദേശി ജിഹാദ് ബഷീര്‍(30),കൊല്ലം ഇടവെട്ടം സ്വദേശിനി അനിലാ രവീന്ദ്രന്(29),നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ ബേബി(25)മയക്കു മരുന്ന് ഉപയോഗിക്കുന്നതിനായി എത്തിയിരുന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശിനിയായ രമ്യ വിമല്‍(23),മനക്കപ്പടി സ്വദേശി അര്‍ജിത്ത് ഏയ്ഞ്ചല്‍(24),ഗുരുവായൂര്‍,തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്(24),നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ(24) എന്നിവരാണ് തൃക്കാക്കര പോലിസിന്റെയും, കൊച്ചി സിറ്റി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.
ഐടി പ്രാഫഷണലുകള്ക്കും, യുവാക്കള്‍ക്കുമിടയില്‍ തൃക്കാക്കര മില്ലുപടിയില്‍ വാടകക്കെടുത്ത ഫഌറ്റ് കേന്ദ്രീകരിച്ച് എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ മയക്കു മരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന സംഘമാണെന്ന് പോലിസ് പറഞ്ഞു.പിടിയിലാകുമ്പോള്‍ മയക്കുമരുന്നിനത്തില്‍പ്പെട്ട 2.5 ഗ്രാം എംഡിഎംഎ യും, എല്‍എസ്ഡി സ്റ്റാമ്പും, ഹാഷ് ഓയില്‍, ഹാഷിഷ് എന്നിവ ഇവരുടെ കൈവശം ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി നാര്‍ക്കോട്ടിക്ക് അസ്സിസ്റ്റന്റ്് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകോംഗോയില്‍ അജ്ഞാത രോഗം; 150 ഓളം പേര് മരിച്ചു
6 Dec 2024 5:02 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTമദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMTകെ കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
14 Nov 2024 7:53 AM GMT