കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു
കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും പത്രജീവനക്കാരുടെയും നേതൃത്വത്തില്‍ കേന്ദ്ര സ്ഥാപനമായ ജനറല്‍ പോസ്റ്റാഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
BY SDR22 May 2020 8:15 AM GMT
X
SDR22 May 2020 8:15 AM GMT
തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും പത്രജീവനക്കാരുടെയും നേതൃത്വത്തില്‍ കേന്ദ്ര സ്ഥാപനമായ ജനറല്‍ പോസ്റ്റാഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം എഎന്ഇഎഫ് ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യക്ഷനായി. കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ സി ശിവകുമാര്‍, കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര് കിരണ്‍ ബാബു, എ സജു, വിജേഷ് ചൂടല്‍, സതീഷ് കുമാര്‍, ജില്ലാ സെക്രട്ടറി ബി അഭിജിത്, ഒ രതി, കെഎന്‍ഇഎഫ് ജില്ലാ പ്രസിഡന്റ് എം സുധീഷ്, തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT