Kerala

കെ എം മാണിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വേറിട്ട ഇടം സൃഷ്ടിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു കെ എം മാണി.

കെ എം മാണിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു
X

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അനുശോചിച്ചു. ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വേറിട്ട ഇടം സൃഷ്ടിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു കെ എം മാണി.

മുന്നണി സംവിധാനത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഇത്രയും ഫലപ്രദമായി പ്രയോഗവല്‍ക്കരിച്ച മറ്റൊരു നേതാവിനെ കേരള രാഷ്ട്രീയത്തില്‍ കാണാനാവില്ല. അദ്ദേഹത്തിന്റെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും നാസറുദ്ദീന്‍ എളമരം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it