Kerala

ജയരാജനെതിരായ പരാമര്‍ശം: കെ കെ രമ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഹാജരായി

എന്നാല്‍, തനിക്കെതിരെയുള്ള കേസ് എന്താണെന്ന് അറിയാതെ വിശദീകരണം കഴിയില്ലെന്ന് കെ കെ രമ അറിയിച്ചു. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ പകര്‍പ്പ് രമയ്ക്ക് കൈമാറി.

ജയരാജനെതിരായ പരാമര്‍ശം: കെ കെ രമ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഹാജരായി
X

വടകര: പി ജയരാജനെ കൊലയാളി എന്നു വിളിച്ച സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കെ കെ രമ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പില്‍ ഹാജരായി. എന്നാല്‍, തനിക്കെതിരെയുള്ള കേസ് എന്താണെന്ന് അറിയാതെ വിശദീകരണം കഴിയില്ലെന്ന് കെ കെ രമ അറിയിച്ചു. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ പകര്‍പ്പ് രമയ്ക്ക് കൈമാറി.

സംഭവത്തില്‍ പഠിച്ച് വിശദീകരണം നല്‍കാന്‍ 17വരെ കമ്മീഷന്‍ സമയമനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് ജയരാജന്‍ നല്‍കിയ സത്യപ്രസ്താവനയില്‍ പത്ത് കേസുകളില്‍ പ്രതിയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം കൊലക്കേസുകളാണ്. കൊലക്കേസ് പ്രതിയെ എന്തുപേരിട്ടാണ് വിളിക്കേണ്ടതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് രമ ആവശ്യപ്പെട്ടു.

ഇത് ഞാന്‍ തുടങ്ങിവച്ചതല്ല. പണ്ട് കൂത്ത്പറമ്പ് വെടിവയ്പ്പിനുശേഷം എം വി രാഘവനെ സിപിഎം കൊലയാളി എന്നാണ് എല്ലായിടത്തും അഭിസംബോധന ചെയ്തത്. കെ കരുണാകരനയും സിപിഎം അങ്ങിനെതന്നെയാണ് വിളിച്ചിരുന്നത്. പിന്നെ കൊലക്കേസ് പ്രതിയെ മറ്റെന്താണ് വിളിക്കേണ്ടതെന്ന് സിപിഎം പറയണമെന്നും രമ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it