Latest News

ലാരിജാനിയുടെ മരണം അപലപനീയമെന്ന് ഹമാസ്

ലാരിജാനിയുടെ മരണം അപലപനീയമെന്ന് ഹമാസ്
X

ഗസ: ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഹമാസ്. ഇത് ഒരു വഞ്ചനയാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഇറാനെതിരായ ഇസ്രായേലിന്റെ നടപടികള്‍ മുഴുവന്‍ മേഖലയെയും ലക്ഷ്യം വച്ചുള്ള കുറ്റകൃത്യമാണെന്നും ഇത് പ്രാദേശിക സംഘര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കാനേ ഉതകൂ എന്നും ഹമാസ് പറഞ്ഞു.

ഖാംനഈക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാരിജാനി. ഇന്നലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഇറാന്‍ ബസിജ് കമാണ്ടര്‍ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it