Kerala

കിസാന്‍ സമ്മാന്‍നിധി: സുനില്‍കുമാറിന് മറുപടിയുമായി കണ്ണന്താനം; കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം പേരുമാറ്റി നടപ്പാക്കുന്നു

സംസ്ഥാനത്തെ അറിയാതെ കേന്ദ്രമന്ത്രി കിസാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്‍പ്പത്തമാണെന്നും കേന്ദ്ര പദ്ധതി ബിജെപി പരിപാടിയാക്കി മാറ്റരുതെന്നുമായിരുന്നു സുനില്‍കുമാറിന്റെ വിമര്‍ശനം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റി നടപ്പാക്കുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം തിരിച്ചടിച്ചു.

കിസാന്‍ സമ്മാന്‍നിധി: സുനില്‍കുമാറിന് മറുപടിയുമായി കണ്ണന്താനം; കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം പേരുമാറ്റി നടപ്പാക്കുന്നു
X

തിരുവനന്തപുരം: കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേയും ബിജെപിക്കെതിരേയും രൂക്ഷവിമര്‍ശനം നടത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ അറിയാതെ കേന്ദ്രമന്ത്രി കിസാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്‍പ്പത്തമാണെന്നും കേന്ദ്ര പദ്ധതി ബിജെപി പരിപാടിയാക്കി മാറ്റരുതെന്നുമായിരുന്നു സുനില്‍കുമാറിന്റെ വിമര്‍ശനം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റി നടപ്പാക്കുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം തിരിച്ചടിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും വാങ്ങി സംസ്ഥാന സര്‍ക്കാരിന്റെ പേരിലാണ് പല പദ്ധതികളും നടപ്പാക്കുന്നത്. ഇതാണ് യഥാര്‍ഥ മോഷണം. ഇതവരുടെ സ്ഥിരം പരിപാടിയാണ്. ഭവന പദ്ധതിക്കുള്ള കേന്ദ്രഫണ്ട് വാങ്ങിയശേഷം ലൈഫ് മിഷന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചു. എന്നിട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വീടുകൊടുക്കുകയാണ് ചെയ്തത്. കേന്ദ്രത്തിന്റെ ഫണ്ടുപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവര്‍ പറയുന്ന പേര് പദ്ധതികള്‍ക്ക് നല്‍കുന്നില്ല. കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഉദ്ഘാടനത്തിന് കര്‍ഷകരെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രിയുമായുള്ള മന്‍ കി ബാത്തിന് സുനില്‍കുമാറിനെയും കടകംപള്ളിയെയും ക്ഷണിച്ചിട്ട് കാര്യമില്ല. അതാണ് കര്‍ഷകരെ വിളിച്ചതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it