Football

ഇന്റര്‍ മിലാന്‍ വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍ 300 കോടി പ്രതിഫലം

ഇന്റര്‍ മിലാന്‍ വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍ 300 കോടി പ്രതിഫലം
X

റിയാദ്: ഇന്റര്‍ മിലാന്‍ പരിശീലക സ്ഥാനത്തു നിന്നു പടിയിറങ്ങി സിമോണ്‍ ഇന്‍സാഗി. സൗദി പ്രൊ ലീഗ് ക്ലബ്ബ് അല്‍ ഹിലാലിന്റെ പുതിയ പരിശീലകനായി അദ്ദേഹം സ്ഥാനമേറ്റു. പിഎസ്ജിക്കെതിരായ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിക്കു പിന്നാലെയാണ് ഇന്‍സാഗി ഇന്റര്‍ വിട്ടത്. 4 വര്‍ഷത്തോളം ഇന്ററിന്റെ പരിശീലകനായിരുന്ന ശേഷമാണ് അപ്രതീക്ഷിത പടിയിറക്കം. ഇന്ററിന് ഒരു സീരി എ, രണ്ട് ഇറ്റാലിയന്‍ കപ്പ്, മൂന്ന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ്. 2022-23 സീസണിലും ഇത്തവണയും ടീമിനെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിച്ചെങ്കിലും രണ്ട് തവണയും കിരീടം നേടാന്‍ സാധിച്ചില്ലെന്ന നിരാശയുണ്ട്.

ഇന്റര്‍ ഈ സീസണില്‍ മികച്ച രീതിയില്‍ മുന്നേറിയിരുന്നു. പക്ഷേ സീസണില്‍ അവര്‍ക്ക് ഒരു കിരീട നേട്ടം പോലുമില്ല. എന്നാല്‍ സീരി എയില്‍ നാപ്പോളിക്കു പിന്നില്‍ ഒറ്റ പോയിന്റിനു കിരീടം നഷ്ടമായി. ചാംപ്യന്‍സ് ലീഗിലും രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

വമ്പന്‍ തുക നല്‍കിയാണ് ഇന്‍സാഗിയെ സൗദി ലീഗിലെ വമ്പന്‍ ക്ലബായ അല്‍ ഹിലാല്‍ ഇന്‍സാഗിയെ എത്തിച്ചിരിക്കുന്നത്. ഒരു സീസണില്‍ ഏതാണ്ട് 300 കോടി ഇന്ത്യന്‍ രൂപയാണ് അദ്ദേഹത്തിനു പ്രതിഫലമായി നല്‍കുന്നത്. ക്ലബ്ബ് ലോകകപ്പിനു മുന്നോടിയായാണ് ഇന്‍സാഗി സൗദി ക്ലബില്‍ സ്ഥാനമേറ്റത്. ക്ലബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡുമായാണ് അല്‍ ഹിലാലിന്റെ ആദ്യ പോരാട്ടം.



Next Story

RELATED STORIES

Share it