Kerala

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ പിടിയില്‍

പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെയാണ് നെടുമ്പാശ്ശേരി പോലിസ് പിടികൂടിയത്. ഇയാള്‍ വിവിധ പോലിസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.ഷാര്‍ജയില്‍ നിന്നും എത്തിയ താജു തോമസ് എന്നയാളെയാണ് സംഘം തട്ടിക്കൊണ്ടു പോയത്‌

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ പിടിയില്‍
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലിസ് പിടികൂടി. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെയാണ് നെടുമ്പാശ്ശേരി പോലിസ് പിടികൂടിയത്. ഇയാള്‍ വിവിധ പോലിസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

ഞായറാഴ്ച ഷാര്‍ജയില്‍ നിന്നും ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ എത്തിയ താജു തോമസ് എന്നയാളെയാണ് പ്രീപെയ്ഡ് ടാക്‌സിയില്‍ പോകെവെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ കാത്തുനിന്ന രണ്ട് പേര്‍ ബലമായി ഇയാള്‍ വിളിച്ച പ്രീപെയ്ഡ് ടാക്‌സിയില്‍ കയറുകയും പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോള്‍ പംമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവര്‍ ടാക്‌സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

Next Story

RELATED STORIES

Share it