Kerala

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സുലൈമാന്‍ ഖാലിദ് സേട്ട് നിര്യാതനായി

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സുലൈമാന്‍ ഖാലിദ് സേട്ട് നിര്യാതനായി
X

കൊച്ചി: അന്തരിച്ച മുന്‍ എംപി ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സുലൈമാന്‍ ഖാലിദ് സേട്ട് (71) നിര്യാതനായി. മയ്യത്ത് കൊച്ചി പനയപ്പള്ളിയിലെ മരുമകന്റെ വസതിയിലാണുള്ളത്. നാളെ (ശനിയാഴ്ച) ഉച്ചയോടെ കൊച്ചി കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളിയില്‍ ഖബറടക്കം നടത്തും.

ഭാര്യ: ഷബ്‌നം. മകള്‍: നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ്. മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് സേട്ട്, വനിതാ ലീഗ് അഖിലേന്ത്യാ നേതാവ് തസ്‌നിം ബായ്, റസിയ, ഉസ്‌റ എന്നിവര്‍ സഹോദരങ്ങളാണ്.

Next Story

RELATED STORIES

Share it