കെവിന് വധം: കോടതി വിധി സ്വാഗതാര്‍ഹമെന്ന് എസ്ഡിപിഐ
അതേസമയം, കെവിനെ കൊലയാളികളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്ത ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം എസ് ഷിബു ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിനല്‍കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു.
കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം നല്കിയ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. അതേസമയം, കെവിനെ കൊലയാളികളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്ത ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം എസ് ഷിബു ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിനല്‍കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദുരഭിമാനക്കൊലയെന്നു കോടതി പോലും കണ്ടെത്തിയ സംഭവത്തില്‍ ഇരയുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാളിതുവരെ തയ്യാറായിട്ടില്ല. കെവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കെവിന്റെ ഭാര്യ നീനുവിന് ജോലിയും നല്കാന് സര്‍ക്കാര്‍ തയ്യാറാവണം. കോടതിയുടെ ഭാഗത്തുനിന്ന് നീതി ലഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പിടിച്ചുലച്ച ദുരഭിമാനക്കൊലയില്‍ കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെക്കൂടി കല്‍ത്തുറുങ്കില്‍ അടയ്ക്കുന്നതിനാവശ്യമായ നിയമപോരാട്ടം തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMTദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര...
28 Feb 2024 1:36 PM GMT