Top

You Searched For "kevin murder case"

കെവിന്‍ കൊലക്കേസ്: വിചാരണയും വിധിയും റെക്കോര്‍ഡ് വേഗത്തില്‍; സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും നിര്‍ണായകമായി

27 Aug 2019 10:31 AM GMT
കേരളത്തില്‍ ദുരഭിമാനക്കൊലയുടെ പരിധിയില്‍പ്പെടുത്തി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യകേസായിട്ടാവും കെവിന്‍ കേസിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമാണ് നിര്‍ണായകമായത്. ദ്രവ്യം മോഹിച്ചല്ലാത്ത തട്ടിക്കൊണ്ടുപോവല്‍ കേസില്‍ പ്രതികളെ കുറ്റക്കാരായി കണ്ടെത്തുന്നതും ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതും ഇതാദ്യമാണ്.

കെവിന്‍ വധം: കോടതി വിധി സ്വാഗതാര്‍ഹമെന്ന് എസ്ഡിപിഐ

27 Aug 2019 9:21 AM GMT
അതേസമയം, കെവിനെ കൊലയാളികളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്ത ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബു ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിനല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

കെവിന്‍ വധക്കേസില്‍ ഇന്ന് ശിക്ഷ വിധിക്കും

27 Aug 2019 1:31 AM GMT
രാവിലെ 11 മണിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഭാര്യ നീനുവിന്റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കോടതിയിലെ വികാരപ്രകടനം പ്രതികളുടെ തന്ത്രം: കെവിന്റെ പിതാവ്

24 Aug 2019 10:37 AM GMT
പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പ്രതികരിച്ചു.

കെവിന്‍ കൊലക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

24 Aug 2019 7:43 AM GMT
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചത്. വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിച്ചത്. ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കാണേണ്ടിവരുമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു.

കെവിൻറെ കൊലപാതകം ദുരഭിമാനക്കൊല; കേസിൻറെ നാൾവഴികൾ

22 Aug 2019 10:35 AM GMT
കേരളത്തെ നടുക്കിയ കെവിൻ കൊലപാതകം ദുരഭിമാനക്കൊലയെന്ന്‌ കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 24ന്‌ വിധിക്കും.

കെവിന്‍ വധക്കേസില്‍ ഇന്ന് വിധി; വധശിക്ഷ വരെ ലഭിച്ചേക്കാം

22 Aug 2019 12:53 AM GMT
ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്

കെവിന്‍ കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി അടുത്തമാസം 14ന്

30 July 2019 6:36 AM GMT
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ മൂന്നുമാസം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അടുത്തമാസം വിധി പറയുമെന്ന് കോടതി അറിയിച്ചത്. കെവിന്‍ കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടികള്‍.

കെവിനെ മുക്കിക്കൊന്നത് തന്നെയെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി

3 Jun 2019 3:05 PM GMT
കെവിന്റേത് വെളളത്തില്‍ വീണുളള അപകടമരണമല്ല. ശ്വാസകോശത്തിലുണ്ടായിരുന്ന വെളളത്തിന്റെ അളവ് അപകട മരണത്തേക്കാള്‍ കൂടുതലായിരുന്നു. പുഴയില്‍ അരയ്‌ക്കൊപ്പം വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് മൊഴിയില്‍ പറയുന്നത്.

കെവിന്‍ വധക്കേസ്: എസ്‌ഐ എം എസ് ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

30 May 2019 11:22 AM GMT
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

കെവിന്‍ കേസ്: തിരിച്ചെടുത്ത എസ്‌ഐയെ തരംതാഴ്ത്തി

29 May 2019 7:02 AM GMT
എറണാകുളം റെയ്ഞ്ച് ഐജിയുടെതാണ് ഉത്തരവ്. ഇടുക്കിയിലായിരിക്കും ഷിബുവിന്റെ പുതിയ നിയമനം. ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.

കെവിന്‍ വധം: പിരിച്ചുവിടാന്‍ നോട്ടീസ് ലഭിച്ച എസ്‌ഐ ഷിബുവിനു ക്ലീന്‍ ചിറ്റ്

28 May 2019 6:17 PM GMT
കോട്ടയം: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ചേര്‍ന്ന് പിന്നാക്ക ജാതിക്കാരനായ കെവിന്‍ എന്ന യുവാവിനെ ...

കെവിന്‍ വധക്കേസ്: സാക്ഷിയെ മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

20 May 2019 9:56 AM GMT
37ാം സാക്ഷി രാജേഷിനെ മര്‍ദിച്ച പുനലൂര്‍ സ്വദേശികളായ മനു, ഷിനു എന്നിവരെയാണ് പുനലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദനം; പോലിസ് കേസെടുത്തു

20 May 2019 6:30 AM GMT
37ാം സാക്ഷി രാജേഷിനെയാണ് കേസിലെ ആറാം പ്രതി മനു, 13ാം പ്രതി ഷിനു എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്.

കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി കൂറുമാറി; മഹസര്‍ സാക്ഷികളെ വിസ്തരിക്കും

16 May 2019 9:29 AM GMT
27ാം സാക്ഷി അലന്‍, 98ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. എട്ടാംപ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍.

കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി

15 May 2019 10:19 AM GMT
91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലിസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തെ മൊഴി നല്‍കിയിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിസ്താരത്തിനിടെയാണ് സാക്ഷികള്‍ ഈ മൊഴി മാറ്റിപ്പറഞ്ഞത്. കെവിന്‍ വധക്കേസില്‍ നിയാസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.

കെവിന്‍ വധക്കേസ്: രണ്ടാംഘട്ട വിസ്താരത്തിന് ഇന്ന് തുടക്കം; കെവിന്റെ പിതാവിനെ ഇന്ന് വിസ്തരിക്കും

13 May 2019 4:23 AM GMT
കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി എം ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ടു പേരെ ഇന്ന് വിസ്തരിക്കും.

കെവിനെ കൊന്നത് അച്ഛനും സഹോദരനും; വീട്ടുകാര്‍ക്കൊപ്പം പോവില്ലെന്ന് ഭാര്യ നീനു കോടതിയില്‍

2 May 2019 6:23 AM GMT
കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴിയും നീനു ആവര്‍ത്തിച്ചു. കേസില്‍ അഞ്ചാം സാക്ഷിയാണ് നീനു. സാക്ഷിവിസ്താരത്തിനിടെ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നീനു പൊട്ടിക്കരഞ്ഞു. അച്ഛന്‍ ചാക്കോ, പ്രതി നിയാസ്, എസ്‌ഐ എം എസ് ഷിബു എന്നിവര്‍ക്കെതിരേയാണ് നീനു മൊഴി നല്‍കിയത്.

കെവിന്‍ കൊലക്കേസ്: 12 പ്രതികളെ തട്ടുകട ജീവനക്കാരന്‍ തിരിച്ചറിഞ്ഞു; 28ാം സാക്ഷി കൂറുമാറി

29 April 2019 9:59 AM GMT
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ വിചാരണയ്ക്കിടെയാണ് പ്രതികളെ അറിയാമെന്ന് ബിജു പറഞ്ഞത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ കെവിനെ തട്ടിക്കൊണ്ടുപോയ മെയ് 27ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് ബിജുവിന്റെ മൊഴി.

കെവിന്‍ കൊലക്കേസില്‍ വിചാരണ തുടങ്ങി; ഏഴ് പ്രതികളെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു

24 April 2019 1:31 PM GMT
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയും കെവിന്റെ സുഹൃത്തുമായ അനീഷ് സെബാസ്റ്റ്യന്റെ വിസ്താരമാണ് ആദ്യദിനം നടന്നത്. കേസിലെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചറിഞ്ഞത്.
Share it