Kerala

ശ്രീശാന്ത് രഞ്ജി ടീമില്‍ കളിക്കും

ഫിറ്റനസ് ടെസ്റ്റിന് ശേഷം ശ്രീശാന്ത് പരിശീലന തുടരുമെന്ന ടീം കോച്ചും മുന്‍ ഇന്ത്യന്‍ ബൗളറുമായ ടിനു യോഹന്നാന്‍ അറിയിച്ചു.

ശ്രീശാന്ത് രഞ്ജി ടീമില്‍ കളിക്കും
X

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കേരളത്തിന്റെ രഞ്ജി ടീമില്‍ ഇടം നേടി. ഏഴ് വര്‍ഷത്തെ ക്രിക്കറ്റില്‍ നിന്നുള്ള വിലക്കിന് ശേഷമാണ് താരം കേരളത്തിനായി അടുത്ത സീസണില്‍ കളിക്കുന്നത്. കേരളാ ക്രിക്കറ്റ് അസോസിയേഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഫിറ്റനസ് ടെസ്റ്റിന് ശേഷം ശ്രീശാന്ത് പരിശീലന തുടരുമെന്ന ടീം കോച്ചും മുന്‍ ഇന്ത്യന്‍ ബൗളറുമായ ടിനു യോഹന്നാന്‍ അറിയിച്ചു.ഈ സെപ്തംബറോടെ താരത്തിന്റെ വിലക്ക് അവസാനിക്കും. 2013ലാണ് ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിനെ സുപ്രിംകോടതി വിലക്കിയത്. ക്രിക്കറ്റില്‍ വീണ്ടും തിരിച്ചെത്തിയതിന് കേരളാ ക്രിക്കറ്റ് അസോസിയേഷനോട് ശ്രീശാന്ത് നന്ദി അറിയിച്ചു.

Next Story

RELATED STORIES

Share it