പോലിസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

തിരുവനന്തപുരം: പോലിസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടിനെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പോലിസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്നാണ് പരാതി. ഇതിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരത്തെ പോലിസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരു പോലിസുകാരനിട്ട ശബ്ദസന്ദേശമാണ് പുറത്തുവന്നത്. 'അസോസിയേഷന്റെ ആള്‍ക്കാര്‍ വിളിച്ചിട്ട് നമ്മുടെ എല്ലാവരുടെയും പോസ്റ്റല്‍ വോട്ടുകള്‍ കലക്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് തരാം. എനിക്കാ ലിസ്റ്റ് കൊടുക്കാനാണ്' എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. 'നാളെയും മറ്റന്നാളുമായി പോസ്റ്റല്‍ വോട്ട് ഏല്‍പ്പിക്കണം' എന്നും സന്ദേശത്തില്‍ പറയുന്നു. പോസ്റ്റല്‍ വോട്ടുചെയ്യുന്ന പോലിസുകാര്‍ക്ക് ഇഷ്ടമുള്ള വിലാസത്തില്‍ ബാലറ്റുപേപ്പര്‍ വരുത്താം. ഇത് മുതലെടുത്താണ് പോലിസ് അസോസിയേഷന്‍ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടല്‍.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT