Kerala

പിഴ കുറയും: ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് മാപ്പില്ല

ഏതൊക്കെ പിഴകള്‍ കുറയ്ക്കാനാകുമെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തി. ഏഴു നിയമലംഘനങ്ങള്‍ക്ക് പിഴ കുറയ്ക്കാനാണു ധാരണ.

പിഴ കുറയും: ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് മാപ്പില്ല
X

തിരുവനന്തപുരം: പുതുക്കിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമം പ്രകാരമുള്ള ഉയര്‍ന്ന പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ ഇളവ് ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തതിന് ഉണ്ടാവില്ല.സംസ്ഥാനത്തിന് നിയമപരമായി ഇടപെടാന്‍ കഴിയുന്ന പിഴകളിലാകും കുറവ് വരുത്തുക. ഇത്തരത്തില്‍ ഏതൊക്കെ പിഴകള്‍ കുറയ്ക്കാനാകുമെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തി. ഏഴു നിയമലംഘനങ്ങള്‍ക്ക് പിഴ കുറയ്ക്കാനാണു ധാരണ. എത്രത്തോളം കുറയ്ക്കണമെന്നത് ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മിഷണറും ചേര്‍ന്നു റിപ്പോര്‍ട്ട് തയ്യാറാക്കും.

ഇതിനിടെ കുത്തനെ വര്‍ധിപ്പിച്ച പിഴ കുറയ്കമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന് നിയമപരമായി ഇടപെടാന്‍ കഴിയുന്ന നിയമലംഘനങ്ങളിലെ പിഴ കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പിഴചുമത്തലിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രത്തെ സമീപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ സംസ്ഥാനസര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ഇറക്കാനാണു ധാരണ. ഇതിനുശേഷമേ മോട്ടോര്‍വാഹന വകുപ്പും പോലീസും നേരിട്ട് പിഴ ഈടാക്കൂ. അതുവരെ ഗതാഗത നിയമലംഘനക്കേസുകള്‍ കോടതിക്ക് കൈമാറും.

Next Story

RELATED STORIES

Share it