ഇനി ശനിയാഴ്ച അവധിയില്ല; സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്
രണ്ടാം ശനിയാഴ്ച അവധിയായി തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ തീരുമാനിച്ചു. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. വരുന്ന ശനിയാഴ്ച മുതല്‍ പ്രവര്‍ത്തി ദിവസമായിരിക്കും. തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, രണ്ടാം ശനിയാഴ്ച അവധിയായി തുടരും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധനടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കുകയും ശനിയാഴ്ച അവധി നല്‍കുകയും ചെയ്തത്. ആദ്യം 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് നിര്‍ദേശം നില്‍കി. പിന്നീട് ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.