Kerala

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു

പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല നെടുമ്പ്രത്ത് മുഹമ്മദ് ഇസ്ഹാഖിന് പോപുലര്‍ ഫ്രണ്ട് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു.

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി:  വീടിന്റെ താക്കോല്‍ദാനം നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു
X

തിരുവല്ല: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല നെടുമ്പ്രത്ത് മുഹമ്മദ് ഇസ്ഹാഖിന് പോപുലര്‍ ഫ്രണ്ട് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് സജീവ് പഴകുളം അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍ നന്ദകുമാര്‍, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലര്‍ നിസാം പായിപ്പാട്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, നെടുമ്പ്രം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം യൂസുഫ് അഷറഫി, ജമാഅത്ത് പ്രസിഡന്റ് സിയ മജീദ്, ജമാഅത്ത് സെക്രട്ടറി സാദിഖ്, ജമാഅത്ത് മുന്‍ പ്രസിഡന്റ് ദിലീപ് അബ്ദുല്‍ ഖാദര്‍, താജുദ്ധീന്‍ നിരണം ഷഫീഖ് ചുങ്കപ്പാറ, പോപുലര്‍ ഫ്രണ്ട് തിരുവല്ല ഏരിയ പ്രസിഡന്റ് ഷമീര്‍ സുബൈര്‍, റാഫി പായിപ്പാട്, ഹാഷിം നെടുമ്പ്രം സംസാരിച്ചു.

Next Story

RELATED STORIES

Share it