- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രകൃതിക്ഷോഭം: അണക്കെട്ടുകള്‍ തുറന്നുവിടുന്നതിന് മുമ്പായി ജനങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പേമാരിമൂലം കടുത്ത നാശനഷ്ടമാണ് സംഭവിക്കുന്നത്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലേയും ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പേമാരിമൂലം കടുത്ത നാശനഷ്ടമാണ് സംഭവിക്കുന്നത്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലേയും ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. അണക്കെട്ടുകള്‍ തുറക്കുന്നതിനു മുമ്പ് കൃത്യമായ ജാഗ്രതാനിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കണം. മാറ്റിപാര്‍പ്പിക്കേണ്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
മൂന്ന് ജില്ലകള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടേ തകര്‍ന്നതിനാല്‍ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. കാര്‍ഷികമേഖലയ്ക്കും വന്‍നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല പ്രധാന നദികളും കരകവിഞ്ഞ് ഒഴുകിത്തുടങ്ങി. മലയോര മേഖലകളിലെ ചെറുതും വലുതുമായ നിരവധി പാലങ്ങള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍പെട്ട് ഒഴുകിപ്പോയിരിക്കുകയാണ്. 2018 ലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലുകളും ദുരന്തനിവാരണത്തിനാവശ്യമായ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ദുരന്തനിവാരണസേന ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കി വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. പലയിടങ്ങളിലും വൃക്ഷങ്ങള്‍ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും താറുമാറായി. തകര്‍ന്ന വൈദ്യുതി ലൈനുകളില്‍നിന്നും ആളുകള്‍ ഷോക്കേറ്റ് മരിക്കുന്ന സാഹചര്യം ഒഴിവാക്കണം.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ആശ്വാസധനസഹായമെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കടലോരമേഖലയിലേയും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട മറ്റ് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും സൗജന്യറേഷന്‍ എത്തിക്കുന്നതിനും അടിയന്തരനിര്‍ദേശം നല്‍കണം. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണവും ശുചിത്വവും ഉറപ്പാക്കാന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















