- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയ സെസ്; കേരളം ഇതുവരെ പിരിച്ചത് 1,145 കോടി രൂപ
പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്.

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയ സെസ് ഇനത്തിൽ സംസ്ഥാന സർക്കാർ 2020 സെപ്തംബർ വരെ പിരിച്ചത് 1,144.89 കോടി രൂപ. 2019 ആഗസ്ത് ഒന്നാം തീയതി മുതലാണ് സംസ്ഥാനത്ത് പ്രളയ സെസ് പിരിച്ചു തുടങ്ങിയത്. 2021 ജൂലായ് 31 വരെ രണ്ട് വർഷക്കാലയളവിലേക്കാണ് സെസ് ഏർപ്പെടുത്തിയത്.
ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക്-സേവനങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയത്. ഇതിൽ തന്നെ സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കൂടാതെ കോമ്പോസിഷൻ രീതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യ സാധന സേവനങ്ങളെയും സെസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. കേരള പുനർ നിർമാണത്തിന് 1,000 കോടി രൂപയോളം ഇതുവഴി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നിലവിൽ ഇതിൽ കൂടുതൽ തുക പിരിച്ചിട്ടുണ്ട്. എന്നാൽ, പുനർ നിർമാണത്തിന് 2,000 കോടി രൂപ പിരിക്കാൻ ജിഎസ്ടി കൗൺസിൽ സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായിരിക്കും ഈ തുക വിനിയോഗിക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















