Kerala

കനത്ത മഴ: 11 ജില്ലകളില്‍ നാളെ അവധി; പരീക്ഷകള്‍ മാറ്റി

വയനാട്‌, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴ: 11 ജില്ലകളില്‍ നാളെ അവധി; പരീക്ഷകള്‍ മാറ്റി
X

കോട്ടയം: സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ച അവധി. വയനാട്‌, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ മഴയെ തുടര്‍ന്ന് എംജി, കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച പിഎസ്‌സി നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫയര്‍ ഓഫിസര്‍ ഗ്രേഡ് 2 പരീക്ഷയാണ് മാറ്റിവച്ചത്. ആഗസ്ത് 30ന് ഈ പരീക്ഷ നടത്തുമെന്നും സ്ഥലവും സമയവും മാറ്റമുണ്ടാവില്ലെന്നും പിഎസ്‌സി അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് പരീക്ഷ നടക്കേണ്ടിയിരുന്ന ചില കേന്ദ്രങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളായതോടെയാണ് പരീക്ഷ മാറ്റാന്‍ പിഎസ്‌സി തീരുമാനിച്ചത്.

Next Story

RELATED STORIES

Share it