കേരളത്തിലെ സിനിമ ചിത്രീകരണം: ടി പി ആര്‍ കുറയുന്നതനുസരിച്ചേ തീരുമാനമെടുക്കുവെന്ന് മന്ത്രി സജി ചെറിയാന്‍
കൊവിഡ് കേരളത്തില്‍ പ്രയാസം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നാണ് സര്‍ക്കാരിന്റെ നയം.നിലവിലെ സാഹചര്യത്തില്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് സിനിമ ചിത്രീകരണം തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് മാറ്റിയതിനെതിരെ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍.തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെയെന്ന് മന്ത്രി സജി ചെറിയാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കൊവിഡ് കേരളത്തില്‍ പ്രയാസം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നാണ് സര്‍ക്കാരിന്റെ നയം.നിലവിലെ സാഹചര്യത്തില്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്.സിനിമയുമായി ബന്ധപ്പെട്ട് മന്ത്രികൂടിയാണ് താനെങ്കിലും ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടത് താനല്ല.കൊവിഡ് വിഷയം മാനേജ് ചെയ്യുന്നത് താനല്ല.
വ്യാപാരികളോടും ചലച്ചിത്ര പ്രവര്‍ത്തകരോടും യാതൊരു വിരോധവുമില്ല.കൊവിഡ് സാഹചര്യത്തില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും യോജിക്കുന്ന തീരുമാനം എടുക്കാനെ നിലവിലെ സാഹചര്യത്തില്‍ സാധിക്കു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതനുസരിച്ചേ തീരുമാനമെടുക്കാന്‍ കഴിയുവെന്നും ആശങ്ക മാറട്ടെയെന്നും ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ തഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
നെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്‍...
15 Aug 2022 3:04 AM GMTഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍...
15 Aug 2022 2:33 AM GMT