നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഊന്നല്‍ നവകേരള നിര്‍മ്മാണമായിരിക്കും. പ്രളയാനന്തര പുന:നിര്‍മാണവുമായ ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് സൂചന.
BY APH25 Jan 2019 1:55 AM GMT

X
APH25 Jan 2019 1:55 AM GMT
തിരുവനന്തപുരം: പിണറായ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന നിയമസഭാ സമ്മേളനം ഇന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഊന്നല്‍ നവകേരള നിര്‍മ്മാണമായിരിക്കും. പ്രളയാനന്തര പുന:നിര്‍മാണവുമായ ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് സൂചന.
നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയും. 28, 29, 30 തിയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. 31ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ഒമ്പത് ദിവസം നീണ്ട് സഭാസമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT