Kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും; മെയ് മാസത്തില്‍ മതിയെന്ന് ബിജെപി

ഏപ്രില്‍ 8നും 12നുമിടയില്‍ തിരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീര്‍ഘിപ്പിക്കരുതെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പായി മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും; മെയ് മാസത്തില്‍ മതിയെന്ന് ബിജെപി
X

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുമ്പ് നടത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അതേസമയം, മെയ് മാസത്തില്‍ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുമ്പ് നടത്തണമെന്നാണ് എല്‍ഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കരുത്. പോസ്റ്റല്‍ വോട്ട് ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൂടി ലഭ്യമാക്കണം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ 8നും 12നുമിടയില്‍ തിരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീര്‍ഘിപ്പിക്കരുതെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പായി മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം നിര്‍ദേശിച്ചെങ്കിലും അന്തിമതീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമനമുണ്ടാവുക. ഈമാസം 15ന് കമ്മീഷന്‍ ഡല്‍ഹിക്ക് മടങ്ങിയ ശേഷം അടുത്ത ആഴ്ച അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.

സംസ്ഥാനത്ത് കൊവിഡ് വര്‍ദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളോട് കമ്മീഷന്‍ പങ്കുവച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണ്. ഈ ഘട്ടത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒറ്റഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. പോലിസ് സുരക്ഷ, ഉദ്യോഗസ്ഥ വിന്യാസം എന്നിവ സംബന്ധിച്ച് നാളെയും ചര്‍ച്ചയുണ്ടാവും.

Next Story

RELATED STORIES

Share it