Kerala

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹരജിയുമായി ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍

ഹരജി ഇന്ന് രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിങ് ചേര്‍ന്ന് പരിഗണിക്കുമെന്നാണ് വിവരം. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥികളാണ് പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹരജിയുമായി ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍
X

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.ഹരജി ഇന്ന് രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിങ് ചേര്‍ന്ന് പരിഗണിക്കുമെന്നാണ് വിവരം.ഗുരുവായൂര്‍, തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥികളാണ് പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ വരാണാധികാരികളുടെ നടപടി പുനപരിശോധിക്കണമെന്നാണ് ഹരജിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്തി തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന്‌ സ്ഥാനാര്‍ഥികള്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അപേക്ഷയും നല്‍കി. ഇന്ന് അവധി ദിനമാണെങ്കിലും ഹരജി പരിഗണിക്കുന്നതിനായിരണ്ട് മണിക്ക് പ്രത്യേക സിറ്റിങ് നടത്തുമെന്നാണ് അറിയുന്നത്.നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയത്. തലശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെയും ദേവികുളത്ത് ആര്‍ എം ധനലക്ഷ്മിയുടെയും ഗുരുവായൂരില്‍ നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.

Next Story

RELATED STORIES

Share it