Kerala

പാര്‍ട്ടി എല്‍പ്പിക്കുന്ന ഉത്തരവാദിത്വം ജനങ്ങള്‍ക്കും സമൂഹത്തിനുമായി നല്ല രീതിയില്‍ വിനിയോഗിക്കും: പി രാജീവ്

ആരും ഒന്നിനും അനിവാര്യരല്ല.പൊതുവായി എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക.പാര്‍ട്ടിയും അങ്ങനെതന്നെയാണ്.ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ്. ഒരു കാര്യം ചെയ്യാന്‍ മാത്രം ഇന്നയാളുകള്‍ എന്ന കാഴ്ചപ്പാട് പാര്‍ട്ടിക്കില്ലെന്നും പി രാജീവ് പറഞ്ഞു

പാര്‍ട്ടി എല്‍പ്പിക്കുന്ന ഉത്തരവാദിത്വം ജനങ്ങള്‍ക്കും സമൂഹത്തിനുമായി നല്ല രീതിയില്‍ വിനിയോഗിക്കും: പി രാജീവ്
X

കൊച്ചി: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ജനങ്ങള്‍ക്കും സമുഹത്തിനും വേണ്ടി നല്ല രീതിയില്‍ വിനിയോഗിക്കുമെന്ന് കളമശേരി നിയുക്ത എംഎല്‍എയും നിയുക്ത മന്ത്രിയുമായ പി രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാര്‍ട്ടിയും മുന്നണിയും മുന്നോട്ടു വെച്ച കാഴ്ചപ്പാടുകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കും.പുതുമുഖങ്ങളും ഇന്ന ആളുകളുമെന്നല്ല. തിരഞ്ഞെടുപ്പ് സമയത്തും പാര്‍ട്ടി എടുത്ത നിലപാട് അതാണ്. ആരും ഒന്നിനും അനിവാര്യരല്ല.പൊതുവായി എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക.പാര്‍ട്ടിയും അങ്ങനെതന്നെയാണ്.ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ്. ഒരു കാര്യം ചെയ്യാന്‍ മാത്രം ഇന്നയാളുകള്‍ എന്ന കാഴ്ചപ്പാട് പാര്‍ട്ടിക്കില്ലെന്നും പി രാജീവ് പറഞ്ഞു.

മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും പരിശോധിച്ച് വകുപ്പുകള്‍ സംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നും പി രാജീവ് പറഞ്ഞു.കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായി പുതിയ കേരളം ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനാണ് ഈ സര്‍ക്കാരും ശ്രമിക്കുക.പ്രകടന പത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കാന്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു.ഒരോ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് പുറത്തിറങ്ങി.അതിന്റെ തുടര്‍ച്ചയായി പുതിയ പ്രകടന പത്രികയുമായിട്ടാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജനങ്ങളെ സമീപിച്ചത്.അത് നിര്‍വ്വഹിക്കുന്നതിനുവേണ്ടിയായിരിക്കും ഇത്തവണയായും ശ്രമിക്കുകയെന്നും പി രാജീവ് പറഞ്ഞു.

മുസ് ലിം ലീഗിന്റെ കുത്തക സീറ്റായ കളമശേരിയില്‍ നിന്നും സിറ്റിംഗ് എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ അബ്ദുള്‍ ഗഫൂറിനെ പരാജയപ്പെടുത്തിയാണ് മുന്‍ രാജ്യസഭാ എംപി പി രാജിവ് നിയമസഭയിലെത്തുന്നത്.പി രാജീവിന്റെ നിയസഭയിലേക്കുള്ള കന്നി വിജയമാണിത്‌.

Next Story

RELATED STORIES

Share it