Kerala

ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
X

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്നതിന് ജില്ലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്‌സാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ മല്‍സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

വരണാധികാരി ഇ മുഹമ്മദ് യൂസഫ് മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ പ്രഫഷനല്‍ മേക്കപ്പ് ആര്‍ടിസ്റ്റും സ്വകാര്യചാനലിലെ വാര്‍ത്താ അവതാരകയുമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് തുല്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അനന്യകുമാരി വ്യക്തമാക്കി.

Next Story

RELATED STORIES

Share it