സിപിഎം മന്ത്രിക്ക് എന്‍ഡിഎ നേതാവിന്റെ വീട്ടില്‍ അത്താഴ വിരുന്ന്: കേരളത്തിലെ ജനങ്ങളെ ബിജെപി തോല്‍പ്പിച്ചതിന്റെ തെളിവെന്ന് കോണ്‍ഗ്രസ്
മുന്‍ മന്ത്രി തോമസ് ഐസക് വൈപ്പിനിലെ എന്‍ ഡി എ നേതാവിന്റെ വീട്ടില്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തു വന്നത്.ഇടതു തരംഗമല്ല, കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ കേരളത്തിലെ ഗുണഭോക്താക്കള്‍ മാത്രമാണ് അക്ഷരാര്‍ത്ഥത്തില്‍ സി പി എം എന്ന് എറണാകുളം ജില്ലാ കമ്മിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് ടി ജെ വിനോദ് എം എല്‍ എ
കൊച്ചി: പിണറായി വിജയന് സര്‍ക്കാരിന് തുടര്‍ഭരണം നല്കി കേരളത്തിലെ ജനങ്ങളെ ബിജെപി തോല്‍പ്പിച്ചതിന്റെ നേരിട്ടുള്ള തെളിവാണ് മുന്‍ മന്ത്രി തോമസ് ഐസക് വൈപ്പിനിലെ എന്‍ ഡി എ നേതാവിന്റെ വീട്ടില്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രമെന്ന് എറണാകുളം ജില്ലാ കമ്മിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് ടി ജെ വിനോദ് എം എല്‍ എ. വൈപ്പിനില്‍ മാത്രമല്ല,കളമശ്ശേരിയില്‍ ഉള്‍പ്പെടെ ഇതു തന്നെയാണ് സംഭവിച്ചത്.
ഇടതു തരംഗമല്ല, കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ കേരളത്തിലെ ഗുണഭോക്താക്കള്‍ മാത്രമാണ് അക്ഷരാര്‍ത്ഥത്തില്‍ സി പി എം. കേരളമെമ്പാടും ബി ജെ പിയുടെ സഹായമാണ് സി പി എം തേടിയതെങ്കില്‍ എറണാകുളം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ബി ടീമായി മുതലാളിമാര്‍ നയിക്കുന്ന ട്വന്റി 20യുമുണ്ടായിരുന്നുവെന്നും ടി ജെ വിനോദ് പറഞ്ഞു.
വൈപ്പിനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ കെ എന്‍ ഉണ്ണികൃഷ്ണന് 8,201 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ദീപക് ജോയിയെ പരാജയപ്പെടുത്തിയിരുന്നു.ബിജെപി സ്ഥാനാര്‍ഥി അഡ്വ.കെ എസ് ഷൈജു 13540 വോട്ടുകളാണ് നേടിയത്.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT