Kerala

ഇരട്ടവോട്ട് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഒരാള്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു വരുത്തണം

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടു മാത്രമെ ചെയ്യാവു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഇരട്ട വോട്ടുകള്‍ തടയുന്നതിന് സാങ്കേതികമായി എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു

ഇരട്ടവോട്ട് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഒരാള്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു വരുത്തണം
X

കൊച്ചി: സംസ്ഥാനത്തെ ഇരട്ട വോട്ട് വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി.ഒരാള്‍ ഒരു വോട്ടു മാത്രമെ ചെയ്യുന്നുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം.ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഡ്വ.ആസഫലി മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്.ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടു മാത്രമെ ചെയ്യാവു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇരട്ട വോട്ടുകള്‍ തടയുന്നതിന് സാങ്കേതികമായി എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു.ഒരാള്‍ ഒരു മണ്ഡലത്തില്‍ നിന്നും മറ്റൊരു മണ്ഡലത്തിലേക്ക് താമസം മാറുമ്പോള്‍ അവിടെയും വോട്ടു ചേര്‍ക്കാന്‍ ശ്രമിക്കും. ഈ സാഹചര്യത്തില്‍ പഴയ സ്ഥലത്തെ വോട്ടു ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ റദ്ദാക്കാന്‍ കഴിയില്ലേയെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു.ഇരട്ട വോട്ട് തടഞ്ഞേ പറ്റു.പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമായ വിഷയമാണിതെന്നും കോടതി നിരീക്ഷിച്ചു.

രമേശ് ചെന്നിത്തലയുടെ ഹരജില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.ഇരട്ടവോട്ടുള്ളവര്‍,സ്ഥലത്തില്ലാത്തവര്‍,മരിച്ചുപോയ വോട്ടര്‍മാര്‍ എന്നിവരുടെ കാര്യത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പ്പട്ടികയില്‍ 4,34,042 വോട്ടുകള്‍ ഇരട്ടയായും വ്യാജമായും ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നു രമേശ് ചെന്നിത്തലയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്ന് രമേശ് ചെന്നിത്തല കോടതിയെ അറിയിച്ചു.അഞ്ചു വോട്ടുകള്‍ വരെ ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുണ്ടെന്നും ഗുരുതര പ്രശ്‌നമാണെന്നും അടിയന്തര പ്രാധാന്യത്തോടെ ഹരജിയില്‍ വാദം കേള്‍ക്കണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹരജി പരിഗണിച്ച കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് ഇന്ന് വിശദീകരണം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നല്‍കിയ ഹരജിയിലെ പ്രധാന ആവശ്യം.

Next Story

RELATED STORIES

Share it