Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഐ 25 സീറ്റില്‍ മല്‍സരിക്കും; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, നാല് സീറ്റില്‍ തീരുമാനമായില്ല

25 സീറ്റിലാണ് സിപിഐ മല്‍സരിക്കുന്നത്. 21 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സീറ്റിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് കാനം രാജേന്ദ്രന്‍ അറിയിച്ചു. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് തീരുമാനമാവാത്തത്.

നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഐ 25 സീറ്റില്‍ മല്‍സരിക്കും; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, നാല് സീറ്റില്‍ തീരുമാനമായില്ല
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള സിപിഐ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടു. തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റിലാണ് സിപിഐ മല്‍സരിക്കുന്നത്. 21 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സീറ്റിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് കാനം രാജേന്ദ്രന്‍ അറിയിച്ചു. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് തീരുമാനമാവാത്തത്.

ചടയമംഗലത്തെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നാളെ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരും. ചടയമംഗലത്ത് വനിതയെ മല്‍സരിപ്പിക്കണമെന്നാണ് ആവശ്യം. 13 സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാനാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. എല്‍ഡിഎഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടിവന്നുവെന്ന് കാനം വ്യക്തമാക്കി. സീറ്റ് വിഭജനത്തില്‍ സിപിഐ തൃപ്തരാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. അതേസമയം, ചങ്ങനാശ്ശേരി സീറ്റ് നേടിയെടുക്കാന്‍ കഴിയാത്തതില്‍ സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ കാനം രാജേന്ദ്രനെതിരേ വിമര്‍ശനമുയര്‍ന്നു. കാനം സിപിഎമ്മിന് അടിമപ്പെട്ടുവെന്നായിരുന്നു ആരോപണം.

സ്ഥാനാര്‍ഥി പട്ടിക

1. നെടുമങ്ങാട്- ജി ആര്‍ അനില്‍

2. ചിറയിന്‍കീഴ്- വി ശശി

3. ചാത്തന്നൂര്‍- ജി എസ് ജയലാല്‍

4. പുനലൂര്‍- പി എസ് സുപാല്‍

5. കരുനാഗപ്പള്ളി- ആര്‍ രാമചന്ദ്രന്‍

6. ചേര്‍ത്തല- പി പ്രസാദ്

7. വൈക്കം- സി കെ ആശ

8. മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

9. പീരുമേട്- വാഴൂര്‍ സോമന്‍

10. തൃശൂര്‍- പി ബാലചന്ദ്രന്‍

11. ഒല്ലൂര്‍- കെ രാജന്‍

12. കൈപ്പമംഗലം- ഇ ടി ടൈസണ്‍

13. കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍

14. പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍

15. മണ്ണാര്‍ക്കാട്- സുരേഷ് രാജ്

16. മഞ്ചേരി- ഡിബോണ നാസര്‍

17. തിരൂരങ്ങാടി- അജിത്ത് കോളോടി

18. ഏറനാട്- കെ ടി അബ്ദുല്‍ റഹ്മാന്‍

19. നാദാപുരം- ഇ കെ വിജയന്‍

20. കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍

21. അടൂര്‍- ചിറ്റയം ഗോപകുമാര്‍

തീരുമാനമാവാത്തത്

22. ചടയമംഗലം

23. ഹരിപ്പാട്

24. പറവൂര്‍

25. നാട്ടിക

Next Story

RELATED STORIES

Share it