Kerala

തിരഞ്ഞെടുപ്പ് പര്യടനം: രാഹുല്‍ ഗാന്ധി മാര്‍ച്ച് 22ന് കേരളത്തില്‍

എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസ കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും.

തിരഞ്ഞെടുപ്പ് പര്യടനം: രാഹുല്‍ ഗാന്ധി മാര്‍ച്ച് 22ന് കേരളത്തില്‍
X

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രഹുല്‍ ഗാന്ധി രണ്ടുദിവസത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനായി മാര്‍ച്ച് 22ന് തിങ്കളാഴ്ച കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസ കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പൂണ്ണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.

വൈകീട്ട് ആലപ്പുഴയിലെത്തുന്ന രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 23ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്ന അദ്ദേഹം കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it