Kerala

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ഥികള്‍ക്ക് ഇന്ന് രാവിലെ 11 മണി മുതല്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍
X

തിരുവനന്തപുരം: എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഗവ. ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള 2019-20 അധ്യയനവര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ഥികള്‍ക്ക് ഇന്ന് രാവിലെ 11 മണി മുതല്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

ജൂണ്‍ 19ന് രാവിലെ 10 വരെ ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ടാവും. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ചില വിദ്യാര്‍ഥികളുടെ അപേക്ഷകളിലെ അപാകംമൂലം ഫലം തടഞ്ഞുവെച്ചിട്ടുണ്ടെങ്കിലും അവര്‍ക്കും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. പ്രശ്‌നം പരിഹരിച്ചതിന് ശേഷമേ അലോട്ട്‌മെന്റിന് പരിഗണിക്കൂ. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2332123, 2339101, 2339102, 2339103 & 2339104.

Next Story

RELATED STORIES

Share it