കായംകുളത്തും കള്ളവോട്ട് നടന്നതായി യുഡിഎഫിന്റെ പരാതി

കായംകുളം മുന്‍സിപ്പല്‍ കൗണ്‍സിലറും സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ മുഹമ്മദ് ജലീല്‍ കായംകുളം നിയമസഭാ മണ്ഡലത്തിലെ 89, 82 പോളിങ് സ്റ്റേഷനില്‍ രണ്ടുവോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.

കായംകുളത്തും കള്ളവോട്ട് നടന്നതായി യുഡിഎഫിന്റെ പരാതി

തിരുവനന്തപുരം: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കായംകുളത്തും കള്ളവോട്ട് നടന്നതായി യുഡിഎഫിന്റെ പരാതി. കായംകുളം മുന്‍സിപ്പല്‍ കൗണ്‍സിലറും സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ മുഹമ്മദ് ജലീല്‍ കായംകുളം നിയമസഭാ മണ്ഡലത്തിലെ 89, 82 പോളിങ് സ്റ്റേഷനില്‍ രണ്ടുവോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.

ഇതിനെതിരേ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനു വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറിയും ഇലക്ഷന്‍ ചീഫ് കോഡിനേറ്റരുമായ സി ആര്‍ ജയപ്രകാശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നേരിട്ട് പരാതി നല്‍കി.

RELATED STORIES

Share it
Top