കാസര്‍കോഡ് ഐ എസ് കേസ്: മൂന്നു പേരെക്കൂടി പ്രതിചേര്‍ത്തു
ഇവരെ പ്രതി ചേര്‍ത്തുള്ള റിപോര്‍ട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ കേസില്‍ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ സഹായികളാണ് ഇവരെല്ലാമെന്നാണ് എന്‍ ഐ എ പറയുന്നത്

കൊച്ചി: കാസര്‍കോഡ് ഐ എസ് കേസുമായി ബന്ധപ്പെട്ട് മൂന്നു മലയാളികളെ കൂടി എന്‍ ഐ എ പ്രതി ചേര്‍ത്തു. കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത്, കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവരെയാണ് എന്‍ ഐ എ. കേസില്‍ പ്രതി ചേര്‍ത്തത്. ഇവരെ പ്രതി ചേര്‍ത്തുള്ള റിപോര്‍ട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ കേസില്‍ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ സഹായികളാണ് ഇവരെല്ലാമെന്നാണ് എന്‍ ഐ എ പറയുന്നത്.കേരളത്തില്‍ ഐ എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇവര്‍ ശ്രമിച്ചതായാണ് എന്‍ ഐ എ യുടെ റിപോര്‍ട്ടില്‍ പറയുന്നത്.
നേരത്തെ അറസ്റ്റിലായി ചെയ്ത് റിമാന്റ് ചെയ്യപ്പെട്ടിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഈ മാസം 10 വരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി റിയാസിനെ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.കഴിഞ്ഞ 29 നാണ് റിയാസിനെ എന്‍ ഐ എ അറസ്റ്റു ചെയ്യുന്നത്.2016ല്‍ കാസര്‍ഗോഡ് നിന്ന് 15 യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT