Latest News

അതിശക്തമായ ശീതക്കാറ്റ്; യുഎസില്‍ രണ്ടായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

അതിശക്തമായ ശീതക്കാറ്റ്; യുഎസില്‍ രണ്ടായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
X

ന്യൂയോര്‍ക്ക്: അതിശക്തമായ ശീതക്കാറ്റിനെ തുടര്‍ന്ന് യുഎസിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം സാരമായി തടസ്സപ്പെട്ടു. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം രണ്ടായിരത്തിനടുത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി, നെവാര്‍ക്ക് ലിബര്‍ട്ടി, ലാഗ്വാര്‍ഡിയ വിമാനത്താവളങ്ങളാണ് ശീതക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ഇതിനു പുറമെ 22,349 വിമാന സര്‍വീസുകള്‍ വൈകിയതായും റിപോര്‍ട്ടുകളുണ്ട്. യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിവിധ വിമാനക്കമ്പനികള്‍ ടിക്കറ്റ് മാറ്റം ഉള്‍പ്പെടെയുള്ള ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി യാത്രക്കാര്‍ നേരിട്ട് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ശീതക്കാറ്റ് മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് കാലിഫോര്‍ണിയ, നെവാഡ, ഐഡഹോ, വ്യോമിങ്, കൊളറാഡോ, പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, അലാസ്‌ക, കണക്റ്റിക്കട്ട്, വാഷിങ്ടണ്‍, ഒറിഗോണ്‍, മൊണ്ടാന, യൂട്ടാ, മിനസോട്ട, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, ഒഹായോ, വെസ്റ്റ് വിര്‍ജീനിയ, മേരിലാന്‍ഡ്, വിര്‍ജീനിയ, ഡെലാവേര്‍, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it