Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നിരോധിച്ചു

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമികരണങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക നിരോധനം

കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നിരോധിച്ചു
X
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശനത്തിനു നിരോധനം. ജനുവരി 20 മുതല്‍ 31 വരെയാണ് നിരോധനം. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമികരണങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ ഒമ്പതിനു ഉദ്ഘാടനം ചെയ്ത ശേഷം നിരവധി പേരാണ് കണ്ണൂര്‍ വിമാനത്താവളം കാണാനെത്തുന്നത്. ഉദ്ഘാടനത്തിനു മുമ്പ് സന്ദര്‍ശനാനുമതി ലഭിച്ചപ്പോള്‍ ലക്ഷക്കണക്കിനു പേരെത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സന്ദര്‍ശകരുടെ വരവ് നിലച്ചിട്ടില്ല. ഗ്രാമങ്ങളില്‍ നിന്നും മറ്റും വാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ രാത്രികാലങ്ങളില്‍ വരെ എത്തുന്നുണ്ട്.





Next Story

RELATED STORIES

Share it