Kerala

കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍

ഒഡീഷ സ്വദേശികളായ പ്രകാശ് ബഹറ(25), രാജ ബഹറ, മനോജ് കുമാര്‍(40) എന്നിവരെയാണ് തൃക്കാക്കര പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.കാക്കനാട്, തൃക്കാക്കര ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വന്‍തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്

കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍
X

കൊച്ചി: മൂന്നുകിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ പ്രകാശ് ബഹറ(25), രാജ ബഹറ, മനോജ് കുമാര്‍(40) എന്നിവരെയാണ് തൃക്കാക്കര പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.കാക്കനാട്, തൃക്കാക്കര ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വന്‍തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

പ്രകാശ് വര്‍ഷങ്ങളായി തൃക്കാക്കരയിലുള്ള സ്വകാര്യ കമ്പനിയിലെ തൊഴിലാളിയാണ്. മറ്റു രണ്ടുപേരും ഒഡീഷയില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ഇയാളാണ് ചെറുകിട വില്‍പ്പനക്കാരില്‍ എത്തിക്കുന്നത്. ഒഡീഷയിലെ ഉള്‍വനങ്ങളില്‍ താമസിക്കുന്ന ആദിവാസികളുടെ കൈയില്‍നിന്നും കിലോഗ്രാമിന് 800 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് ഒരു ലക്ഷം രൂപ വരെ വിലയ്ക്കാണ് വിറ്റിരുന്നത്. കൊച്ചി സിറ്റി ഡിസിപി. ജി. പൂങ്കുഴലിക്ക് കിട്ടിയ നിര്‍ദേശ പ്രകാരം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ എസിപി. വി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ തൃക്കാക്കര ഇന്‍സ്പെക്ടര്‍ ആര്‍ ഷാബു, എസ്‌ഐ പി പി ജസ്റ്റിന്‍, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it