Top

You Searched For "Kanjav case "

രണ്ടു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

20 Nov 2019 4:36 AM GMT
ഒറീസയില്‍ നിന്നും 4,000 രൂപയ്ക്ക് ഒരു കിലോ കഞ്ചാവ് വാങ്ങുന്ന പ്രതി ഏകദേശം 50,000 രൂപയ്ക്കാണ് കൊച്ചിയില്‍ വില്‍പന നടത്തിയിരുന്നത്. 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പന. ട്രെയിനില്‍ എത്തിയ പ്രതി നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം സംഘത്തിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്ന സമയത്താണ് പോലിസ് അറസ്റ്റ് ചെയ്തത്

കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

3 July 2019 4:42 AM GMT
ഇയാളുടെ പക്കല്‍ നിന്ന് 25 ചെറിയ പോളിത്തീന്‍ കവറുകളില്‍ നിന്നായി കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മാര്‍ക്കറ്റിലും പരിസരങ്ങളിലെ അന്യ സംസ്ഥാനക്കാര്‍ക്കിടയിലാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റഴിച്ചിരുന്നത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പന: യുവാവ് പിടിയില്‍

2 July 2019 4:36 PM GMT
കളമശ്ശേരി കുസാറ്റിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റിരുന്നത്. എക്‌സൈസ് സംഘം ഇയാളെ പിടികൂടാന്‍ മുന്‍പും ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം രക്ഷപെടുകയായിരുന്നു. പിന്നീട് സ്‌ക്വാഡ് സി ഐയുടെ നിയന്ത്രണത്തിലുള്ള ടോപ്പ് നാര്‍ക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്

കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

29 Jun 2019 2:54 PM GMT
4.438 കിലോ കഞ്ചാവുമായി വാത്തുരുത്തി സ്വദേശി നികര്‍ത്തില്‍ വീട്ടില്‍ മച്ചു എന്നറിയപ്പെടുന്ന അജ്മല്‍ (24), കാല്‍ കിലോ കഞ്ചാവുമായി വെളിയില്‍ പറമ്പില്‍ വീട്ടില്‍ ബോംബെ കണ്ണന്‍ എന്ന് വിളിക്കുന്ന ശ്രീരാജ് (31) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.വിശാഖപട്ടണം, ഒറീസ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് ശരീരത്തിന്‍ കെട്ടിവച്ചാണ് ഇവിടെ എത്തിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 800 രൂപക്ക് വാങ്ങുന്ന 3000 രൂപക്കാണ് വില്‍പന നടത്തുന്നത്

വിദേശ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കടത്ത് ; യുവാവ് എക്‌സൈസിന്റെ പിടിയില്‍

19 Jun 2019 5:34 AM GMT
വയോധികര്‍ മുതല്‍ സകൂള്‍ കുട്ടികള്‍ വരെ ഇയാളുമായി ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമായതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.സ്‌ക്വാഡ് സി ഐ ബി സുരേഷിന്റെ മേല്‍നോട്ടത്തിലുള്ള ടോപ്പ് നാര്‍ക്കോടിക് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ ലീഡ്‌സിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായകമായത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് കുട്ടിയുടെ അമ്മ കഞ്ചാവ് ' കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്

മിഠായിക്കടലാസില്‍ പൊതിഞ്ഞ് കഞ്ചാവ് വില്‍പ്പന;ഒരാള്‍ അറസ്റ്റില്‍

9 Jun 2019 11:02 AM GMT
മിഠായിക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ 45 പൊതികളിലായി 120 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. സ്‌കൂള്‍ പരിസരങ്ങളില്‍ സിപ് അപ്, ഐസ് മിഠായി എന്നിവ വില്‍ക്കാനെ വ്യാജേനേ ഇയാള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്ത് വരികയായിരുന്നു. പുതിയ അധ്യാന വര്‍ഷം ആരംഭിച്ചത് മുതല്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്ന് തന്നെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു

കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

1 May 2019 7:01 AM GMT
സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ളാറ്റഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു കടവന്ത്ര പോലിസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും തീവണ്ടി മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്

കഞ്ചാവുമായി ഉത്തരേന്ത്യന്‍ സ്വദേശി പിടിയില്‍

16 April 2019 2:39 AM GMT
30 ചെറിയ പോളിത്തീന്‍ കവറുകളില്‍ നിന്നായി 150 ഗ്രാമോളം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മാര്‍ക്കറ്റിലും പരിസരങ്ങളിലും ഉള്ള അന്യ സംസ്ഥാനക്കാര്‍ക്കിടയിലാണ് പ്രധാനമായും കഞ്ചാവ് വിറ്റഴിച്ചിരുന്നത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഈടാക്കിയിരുന്നത്. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദ ബാദ് സ്വദേശിയായ ഇയാള്‍ അവിടെ നിന്ന് തീവണ്ടി മാര്‍ഗമാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.

നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

4 March 2019 4:20 PM GMT
ആവശ്യക്കാരെന്ന നിലയില്‍ എക്‌സൈസ് സംഘം ഗിരീഷിനെ സമീപിച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു.പതിവ് പോലെ ഇടപാട്കാരെ ഉറപ്പിച്ച് വൈറ്റിലയില്‍ കാത്തു നില്‍ക്കുമ്പോഴാണ് ഇയാളെ എക്‌സൈസ് പിടികൂടുന്നത്.കമ്പം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ഒരു കിലോ കഞ്ചാവ്് 15000 രൂപ നിരക്കില്‍ ആണ് വാങ്ങുന്നത്
Share it