Kerala

വിദേശ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കടത്ത് ; യുവാവ് എക്‌സൈസിന്റെ പിടിയില്‍

വയോധികര്‍ മുതല്‍ സകൂള്‍ കുട്ടികള്‍ വരെ ഇയാളുമായി ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമായതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.സ്‌ക്വാഡ് സി ഐ ബി സുരേഷിന്റെ മേല്‍നോട്ടത്തിലുള്ള ടോപ്പ് നാര്‍ക്കോടിക് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ ലീഡ്‌സിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായകമായത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് കുട്ടിയുടെ അമ്മ കഞ്ചാവ് ' കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്

വിദേശ ജോലി ഉപേക്ഷിച്ച്  കഞ്ചാവ് കടത്ത് ; യുവാവ് എക്‌സൈസിന്റെ പിടിയില്‍
X

കൊച്ചി:സൗദി അറേബ്യയിലെ ജോലി ഉപേക്ഷിച്ച് കഞ്ചാവു കടത്താന്‍ ഇറങ്ങിതിരിച്ച യുവാവ് എക്‌സൈസിന്റെ പിടിയിലായി.ആലുവ വെസ്റ്റ് വില്ലേജില്‍ കുട്ടമശ്ശേരി കുമ്പശ്ശേരി വീട്ടില്‍ ആസാദ് (34 )ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ വലയിലായത്.വയോധികര്‍ മുതല്‍ സകൂള്‍ കുട്ടികള്‍ വരെ ഇയാളുമായി ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമായതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.സ്‌ക്വാഡ് സി ഐ ബി സുരേഷിന്റെ മേല്‍നോട്ടത്തിലുള്ള ടോപ്പ് നാര്‍ക്കോടിക് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ ലീഡ്‌സിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായകമായത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് കുട്ടിയുടെ അമ്മ കഞ്ചാവ് ' കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്

കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനായി എറണാകുളം കച്ചേരിപ്പടിയില്‍ എക്‌സൈസ് സോണല്‍ ഓഫിസില്‍ ലഹരി വിമോചനതിനായി പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷന്‍ കൗണ്‍സലിംഗ് സെന്ററിലെത്തിയ കുട്ടിയില്‍ നിന്ന് കഞ്ചാവു ലഭിച്ച ഉറവിടത്തെ സംബന്ധിച്ച് അധികൃതര്‍ മനസിലാക്കുകയും വിവരം സ്‌കാഡ് സി ഐക്ക് കൈമാറുകയും അദ്ദേഹത്തിന്റെ സീക്രട്ട് ഗ്രൂപ്പ് മുഖേന ഇടനിലക്കാരനിലേക്കും പിന്നീട് ഇടനിക്കാരനെ ഉപയോഗിച്ച് ആസാദിലേക്കെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടേകാല്‍ കിലോ കഞ്ചാവും ,ആഡംബര ബൈക്കുമായി് ആസാദിനെ പിടികൂടുകയായിരുന്നു.ആലുവ സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ചു ആയിരുന്നു ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ് പ്രിവന്റീവ് ഓഫിസര്‍ കെ ആര്‍ രാം പ്രസാദ് 'സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം എം അരുണ്‍കുമാര്‍ ,സിദ്ധാര്‍ഥ കുമാര്‍, വിപിന്‍ദാസ് ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it